തന്റെ പുതിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ച 400 പേര്‍ക്ക് സ്വര്‍ണ്ണ മോതിരം നല്‍കി ദളപതി വിജയ്

ന്റെ പുതിയ ചിത്രമായ ബിഗിലിന്റെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ചിത്രത്തില്‍ പ്രവര്‍ത്തിച്ച 400 പേര്‍ക്ക് ദളപതി വിജയിയുടെ സ്‌നേഹ സമ്മാനം. ബിഗില്‍ എന്നെഴുതിയ സ്വര്‍ണ്ണ മോതിരമാണ് വിജയ് സമ്മാനിച്ചത്.

വിജയിയുടെ ഈ സമ്മാനമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. വാര്‍ത്ത ശരിയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനി പ്രതിനിധിയും അറിയിച്ചിട്ടുണ്ട്. നിരവധി പേര്‍ വിജയിയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഓരോ ജോലിയെയും ഓരോ വ്യക്തിയുടെ സംഭാവനയെയും വിജയ് ഒരേപോലെ വിലമതിക്കുന്നുവെന്ന് അര്‍ച്ചന കലാപതി തന്റെ ട്വിറ്ററില്‍ കുറിച്ചു.

തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആറ്റിലിയും-വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക. ഒരു ഫുട്ബോള്‍ കോച്ചിന്റെ കഥ പറയുന്ന ചിത്രത്തില്‍ വിവേക്, കതിര്‍, യോഗി ബാബു, ഡാനിയോല്‍ ബാലാജി, റോബോ ശങ്കര്‍ എന്നിവരും അണിനിരക്കുന്നു.

ചിത്രത്തില്‍ സംഗീത സംവിധാനം എ.ആര്‍.റഹ്മാന്‍ ആണ്. ജി.കെ.വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എ.ജി.എസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കലാപതി എസ്.ഗണേഷ്, കലാപതി എസ്.സുരേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ദീപാവലിക്കായിരിക്കും തിയേറ്ററുകളിലെത്തുക.

Top