പൊങ്കല്‍ റിലീസായി എത്തിയ വിജയ് ചിത്രം ‘വാരിസ്’ 200 കോടി ക്ലബ്ബിലെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രം ഇതുവരെ ആഗോള തലത്തില്‍ 210 കോടിയാണ് ബോക്സോഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം ചിത്രം 17 കോടി നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അജിത് നായകനായെത്തിയ തുനിവിനൊപ്പമാണ് വാരിസ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും ഇരുചിത്രങ്ങളും ബോക്സോഫീസില്‍ കുതിക്കുകയാണ്. എന്നാല്‍ കളക്ഷനില്‍ തുനിവിനെക്കാള് മേല്‍ക്കൈ നേടാന്‍ വാരിസിന് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുനിവ് ചൊവ്വാഴ്ച ഏഴ് കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസില്‍ രശ്മിക മന്ദാന, ശരത്കുമാര്, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ആഘോഷമാക്കാനാകുന്ന ഫാമിലി എന്റര്‍ടെയിനര്‍ എന്നാണ് ആരാധകര്‍ വാരിസിനെ വിശേഷിപ്പിക്കുന്നത്.