വിജയ് ചിത്രം ലിയോ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: വിജയ് ചിത്രം ലിയോയുടെ അഡ്വാന്‍സ് ബുക്കിംഗ് ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ചു. നാല് ദിവസങ്ങള്‍ക്ക് അപ്പുറം ചിത്രം തിയറ്ററില്‍ എത്തുന്ന ചിത്രത്തിന്റെ ബുക്കിംഗ് അതിവേഗം ഫില്ലാകുന്നു എന്നാണ് ബുക്കിംഗ് സൈറ്റുകളിലെ ട്രെന്റ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം.

പ്രമുഖ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിലെ തിരുവനന്തപുരത്തെ ബുക്കിംഗ് നോക്കിയാല്‍ പ്രധാന തീയറ്റര്‍ ഏരീസ് പ്ലക്‌സിലെ ആദ്യദിന ഷോകള്‍ എല്ലാം ഫുള്ളാണ് എന്ന് കാണാം. 4 മണി മുതല്‍ 8 മണിവരെയുള്ള ഷോകളുടെ ടിക്കറ്റുകള്‍ എല്ലാം വിറ്റുപോയിട്ടുണ്ട് ഇവിടെ.

കേരളത്തിലെ ചിത്രത്തിന്റെ വിതരണക്കാരായ ശ്രീ ?ഗോകുലം മൂവീസ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കുന്ന കാര്യം പുറത്തുവിട്ടിരുന്നു. ചിത്രത്തിന് കേരളത്തില്‍ മാത്രം 600ലേറെ സ്‌ക്രീനുകളില്‍ ചിത്രം കളിക്കും. ഇത് പ്രകാരം ആണെങ്കില്‍ കേരള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌ക്രീന്‍ കൗണ്ട് ലഭിക്കുന്ന ചിത്രമാകും ലിയോ.

സംസ്ഥാനത്ത് ഒക്ടോബര്‍ 19ന് പുലര്‍ച്ചെ 4 മണി മുതല്‍ ഷോകള്‍ ആരംഭിക്കും. എന്നാല്‍ തമിഴ് നാട്ടില്‍ ഒന്‍പത് മണിക്കാകും ഷോ തുടങ്ങുക. തുനിവ് എന്ന അജിത്ത് ചിത്രത്തിന്റെ റിലീസിനിടെ ഒരു ആരാധകര്‍ മരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ 4 മണി ഷോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. 4 Am – 7.15 Am – 10 .30 Am – 2 Pm – 5.30 Pm – 9 PM – 11.59 Pm എന്നിങ്ങനെയാണ് കേരളത്തിലെ ആദ്യദിന ഷോ ടൈം. അതായത് ഏഴ് ഷോള്‍ ഒരുദിവസം. തമിഴ്‌നാട്ടില്‍ പോലും അഞ്ച് ഷോകള്‍ക്ക് മാത്രമാണ് ഒരു ദിവസം അനുമതിയുള്ളത്.

പുലര്‍ച്ചെ ഷോകള്‍ ഇല്ലാത്തത് കൊണ്ടുതന്നെ കേരള- തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെ തിയറ്ററുകളില്‍ വലിയ തോതിലുള്ള പ്രേക്ഷകരെയാണ് പ്രതീക്ഷിക്കുന്നത്. അതായത്, പാലക്കാട്, ഇടുക്കി, കൊല്ലം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍. വിജയ് ഫാന്‍സുകാര്‍ ആയിരിക്കും ഇക്കൂട്ടത്തില്‍ ഏറെയും. കേരളത്തിനൊപ്പം കര്‍ണാടകയിലും ലിയോയുടെ 4എഎം ഷോ ഉണ്ടായിരിക്കും. നോര്‍ത്ത് ഇന്ത്യയില്‍ രാവിലെ 11.30 മണി മുതല്‍ ആകും ഷോകളെന്നും വിവരമുണ്ട്.

Top