സൂര്യയ്ക്ക് ശേഷം വിജയ് ചിത്രം; പ്രഖ്യാപനവുമായി വെട്രിമാരന്‍

മിഴ് സൂപ്പര്‍ താരം വിജയിയുമായി സിനിമ ചെയ്യാനൊരുങ്ങി സംവിധായകന്‍ വെട്രിമാരന്‍. വിജയ്‌യുടെയും  വെട്രിമാരന്റെയും തിരക്കുകള്‍ കഴിഞ്ഞാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴകത്തെ മികച്ച സംവിധായകനും സൂപ്പര്‍ താരവും ഒരുമിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

വിജയിയുടെ 65-ാമത് ചിത്രമായിരുന്നു വെട്രിമാരന്‍ സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ നെല്‍സണ്‍ ദിലീപ്കുമാറുമായി വിജയ് ചിത്രം പ്രഖ്യാപിക്കുകയായിരുന്നു. തിരക്കുകള്‍ കാരണമാണ് വെട്രിമാരന് അവസരം നഷ്ടപ്പെട്ടത്.

അതുകൊണ്ട് തന്നെ നിലവിലുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം വിജയ്ക്ക് വേണ്ടി കാത്തിരിക്കാനാണ് സംവിധായകന്റെ തീരുമാനം. നിലവില്‍ സൂര്യയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് വെട്രിമാരന്‍.

നിലവില്‍ സൂരിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് വെട്രിമാരന്‍. നിലവില്‍ ഇതിന് ശേഷം ‘വാടി വാസല്‍’ എന്ന സൂര്യയുമായുള്ള ചിത്രവും വെട്രിമാരന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ധനുഷ് നായകനായെത്തിയ അസുരനാണ് അവസാനമായി പുറത്തിറങ്ങിയ വെട്രിമാരന്‍ ചിത്രം. ചിത്രത്തിലെ അഭിനയത്തിന് ഈ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ധനുഷിന് ലഭിച്ചിരുന്നു.

 

Top