ഫ്ലാറ്റ് ഒഴിഞ്ഞില്ല; മുൻ ഫാൻസ് അസോസിയേഷൻ പ്രവർത്തകർക്കെതിരെ വിജയ്

ചെന്നെെ: ഫ്ലാറ്റ് ഒഴിയാൻ വിസമ്മതിച്ച മുൻ ഫാൻസ് അസോസിയേഷൻ പ്രവർത്തകരായ രവിരാജയ്ക്കും എ.സി കുമാറിനുമെതിരെ പരാതിയുമായി തമിഴ് നടൻ വിജയ്. വിരു​ഗംബക്കം പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്. സമീപിച്ചിരിക്കുന്നത്. സാലി​ഗ്രാമത്തിൽ വിജയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ വർഷങ്ങളായി താമസിച്ചിരുന്ന ഇരുവരോടും ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ടപ്പോൾ ഇവർ നിരസിക്കുകയായിരുന്നു. ഇതാണ് പരാതി നല്കാൻ കാരണം.

വിജയ് മക്കൾ ഇയക്കത്തിലെ അംഗങ്ങളായിരുന്ന ഇരുവരെയും സംഘടനയുടെ ആശയങ്ങൾക്ക് എതിരായി പ്രവർത്തിച്ചതിന്റെ പേരിൽ നേരത്തെ പുറത്താക്കിയിരുന്നു. കൂടാതെ വിജയുടെ അച്ഛൻ എസ് എ ചന്ദ്രശേഖറിന് രാഷ്ട്രീയ പാർട്ടി നിർമാണത്തിന് സഹായവുമായി കൂടെ നിൽക്കുകയും ചെയ്തിരുന്നു. പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വിജയ് മക്കൾ ഇയക്കത്തിലെ മുൻ അം​ഗങ്ങളെ ചേർത്ത് പാർട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രശേഖറെന്നാണ് റിപ്പോർട്ടുകൾ. എസ് എ ചന്ദ്രശേഖർ മക്കൾ ഇയക്കം എന്ന പേരിലാണ് പാർട്ടി രൂപീകരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Top