വിജയ് ദേവരകൊണ്ട സംവിധാന രംഗത്തേയ്ക്ക് ചുവട് വെയ്ക്കുന്നു

ര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് വിജയ് ദേവരകൊണ്ട. ചിത്രത്തിന്റെ മികച്ച വിജയം താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചു. അര്‍ജുന്‍ റെഡ്ഡിയ്ക്ക് ശേഷം മഹാനടി,ഗീതാ ഗോവിന്ദം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും താരത്തിന്റേതായി പ്രദര്‍ശനത്തിന് എത്തി. ഇപ്പോള്‍ ഡിയര്‍ കോമ്രേഡ് എന്ന സിനിമയാണ് നടന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

താരം ഉടന്‍ സംവിധാന രംഗത്തേയ്ക്ക് എത്തുമെന്നാണ് സൂചന. കഴിഞ്ഞിടെ നടന്ന ഒരഭിമുഖത്തില്‍ താരം തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. സംവിധാനത്തെ കുറിച്ച് താന്‍ ഗൗരവമായി ചിന്തിക്കാറുണ്ടെന്നും അത് അധികം വൈകില്ലെന്നുമാണ് നടന്‍ പറഞ്ഞത്. അടുത്ത വര്‍ഷം എങ്കിലും താന്‍ സംവിധാനം ചെയ്ത ഒരു ചിത്രം പുറത്തിറക്കാന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു.

വിജയുടെ ഡിയര്‍ കോമ്രേഡ് ജൂലായ് 26നാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാഷ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.മൈത്രി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സുജിത്ത് സാരംഗാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രം തെലുങ്ക്, മലയാളം, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും പ്രദര്‍ശനത്തിന് എത്തുന്നുണ്ട് .

Top