വേള്‍ഡ് ഫെയ്മസ് ലൗവര്‍ ആകാന്‍ വിജയ് ദേവെരകൊണ്ട; റിലീസ് പ്രണയദിനത്തില്‍

യുവപ്രേക്ഷകരുടെ ഇഷ്ടപ്പെട്ട നായകനാണ് വിജയ് ദേവെരകൊണ്ട. അര്‍ജുന്‍ റെഡ്ഡി, ഗീതാഗോവിന്ദം ഉള്‍പ്പെടെ ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ നടന്‍. വിജയ് ദേവെരകൊണ്ട നായകനായി എത്തുന്ന പുതിയ സിനിമ വേള്‍ഡ് ഫെയ്മസ് ലൗവര്‍ ആണ്. കെ ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

ലോക പ്രണയദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുക. വേറിട്ട ഒരു പ്രണയകഥയാണ് ചിത്രം പറയുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Top