ദ വേള്‍ഡ് ഫെയ്മസ് ലൗവറായി വിജയ് ദേവെരകൊണ്ട; പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു

വിജയ് ദേവെരകൊണ്ടയെ നായകനാക്കി ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ചിത്രം ദ വേള്‍ഡ് ഫെയ്മസ് ലൗവര്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിലെ നായികയ്‌ക്കൊപ്പം നില്‍ക്കുന്ന വിജയിയുടെ ചിത്രമാണ് പുതിയ പോസ്റ്ററില്‍.

വിജയ് തന്നെയാണ് പുതിയ പോസ്റ്റര്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ചിത്രത്തിന്റെ ഫോട്ടോകള്‍ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു പ്രണയകഥയാകും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകന്‍. വാലന്റൈന്‍ ദിവസമായ ഫെബ്രുവരി 14ന് ചിത്രം തിയേറ്ററില്‍ എത്തും.

https://www.instagram.com/p/B5-RioghpFK/?utm_source=ig_web_copy_link

Top