എന്തിന് യഥാര്‍ത്ഥ കാര്യങ്ങള്‍ മറച്ചുവെച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു

vijay

ര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി ഇന്ന് ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് വിജയ് ദേവേരക്കൊണ്ട. ഇപ്പോഴിതാ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. അഭിമുഖം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സിനിമാതാരങ്ങള്‍ക്കെതിരേ വാര്‍ത്ത കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്തിനാണെന്ന് താരം ചോദിക്കുന്നു.

വിജയുടെ പേരിലുള്ള സംഘടന ലോക്ക് ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് വിജയ് ആരോപിച്ചു.

വിജയുടെ വാക്കുകള്‍

അഭിമുഖം നല്‍കിയില്ല എങ്കില്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു ഞങ്ങള്‍ക്കുനേരേ ചെളിവാരി എറിയുന്നു. ഞങ്ങളുടെ പുതിയ റീലീസ് ചിത്രങ്ങളെ അടിച്ചമര്‍ത്തുന്നു. മോശം റേറ്റിങ് നല്‍കുന്നു. അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്? നിങ്ങള്‍ക്ക് എന്ത് ധാര്‍മികതയാണുള്ളത്?
ഞങ്ങള്‍ക്ക് ആകെ 2200 ആളുകളെ മാത്രമേ സഹായിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് ഒരു വെബ്‌സൈറ്റ് ഈയിടെ എഴുതി. 2200 കുടുംബംഗങ്ങളെയാണ് ഞങ്ങള്‍ സഹായിച്ചത്. അത്യാവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക് സഹായം എത്തിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ഞങ്ങള്‍ എന്താണ് ചെയ്തത് എന്ന് വ്യക്തമായി അറിയണമെങ്കില്‍ ഖമ്മത്തിലുള്ള ഒരു പാവപ്പെട്ട സ്ത്രീയുണ്ട്, അവരോട് ചോദിക്കൂ. ലോക്ക് ഡൗണ്‍കാലത്ത് 10 രൂപ പോലും സമ്പാദിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പാവപ്പെട്ടവരെ അപമാനിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും നിങ്ങള്‍ കൊടുക്കുന്നതും എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങള്‍ തന്നെ നിങ്ങള്‍ക്ക് നേരേ തിരിയും.
ഞങ്ങളെക്കുറിച്ച് നല്ലത് എഴുതണമെങ്കില്‍ നിങ്ങള്‍ക്ക് പണം നല്‍കണമോ? ഞങ്ങള്‍ നിങ്ങള്‍ക്ക് പരസ്യം തരുന്നുണ്ട്. അത് കാരണമാണ് നിങ്ങള്‍ അതിജീവിക്കുന്നത്, മറക്കേണ്ട- വിജയ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, താരത്തിന്റെ ഗീതാ ഗോവിന്ദം, ഡിയര്‍ കോമറേഡ് തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തിലും വന്‍ വിജയം നേടിയിരുന്നു. ക്രാന്തി മഹാദേവ് സംവിധാനം ചെയ്ത വേള്‍ഡ് ഫെയ്മസ് ലൗവര്‍ എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ വിജയ് ചിത്രം.

Top