വിജയ് ദേവരകൊണ്ടയുടെ വേള്‍ഡ് ഫെയ്മസ് ലൗവര്‍; രണ്ടാമത്തെ ഗാനം നാളെ എത്തും

വേള്‍ഡ് ഫെയ്മസ് ലൗവര്‍ എന്ന പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. ചിത്രത്തിലെ രണ്ടാമത്തെ ഗാനം നാളെ റിലീസ് ചെയ്യും.

കെ ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയുടെ ലുക്ക് വൈറലായിരുന്നു. ചിത്രത്തില്‍ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, ഇസബെല്ലാ എന്നിവരാണ് നായികമാരായി എത്തുന്നത്.

ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രം ഫെബ്രുവരി 14 പ്രണയദിനത്തില്‍ പ്രദര്‍ശനത്തിന് എത്തും.

Top