വിജയ് ദേവരകൊണ്ട – സാമന്ത ചിത്രം ഖുഷി തിയറ്ററുകളിലേക്ക്; സെപ്തംബര്‍ 1ന്

വിജയ് ദേവരകൊണ്ടയും സാമന്തയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ഖുഷി 2023 സെപ്തംബര്‍ 1ന് റിലീസ് ചെയ്യും. ശിവ നിര്‍വാണയാണ് സംവിധാനം. പ്രമുഖ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സാണ് ഖുഷി അവതരിപ്പിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ത്യാഗത്തിന്റെയും നിമിഷങ്ങള്‍ നിറഞ്ഞ ചിത്രമാണ് ഖുഷി. സെപ്തംബര്‍ ഒന്നിന് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ഖുഷി റിലീസ് ചെയ്യും. വിജയ് ദേവരകൊണ്ടയ്ക്കും സാമന്തയ്ക്കും പുറമെ ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ, ലക്ഷ്മി, അലി, ശരണ്യ പൊന്‍വണ്ണന്‍, രോഹിണി, വെണ്ണല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍, ശരണ്യ പ്രദീപ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിങ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍, രചനാസഹായം: നരേഷ് ബാബു പി, പിആര്‍ഒ: ജിഎസ്‌കെ മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബ സായ്, മാര്‍ക്കറ്റിംഗ്: ആദ്യ ഷോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവീണ്‍ പുടി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സംഗീതം: ഹിഷാം അബ്ദുള്‍ വഹാബ്, സൗണ്ട് മിക്സ്: അന്നപൂര്‍ണ സ്റ്റുഡിയോസ്, വിഎഫ്എക്‌സ്: മാട്രിക്സ്, സിഇഒ: ചെറി, ഛായാഗ്രഹണം: ജി.മുരളി, നിര്‍മാതാക്കള്‍: നവീന്‍ യേര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, കഥ – തിരക്കഥ – സംവിധാനം: ശിവ നിര്‍വാണ.

Top