വിജയ് ദേവരകൊണ്ടയുടെ ബ്ലാക്ക് ലേഡി ഇനി ദിവി ലാബ്‌സിനു സ്വന്തം

vijay

ര്‍ജുന്‍ റെഡ്ഡി എന്ന സിനിമയിലെ പ്രകടനത്തിന് തനിക്ക് ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌കാരം വിറ്റ് തെലുഗു നടന്‍ വിജയ് ദേവേരകൊണ്ട. 25 ലക്ഷം രൂപയ്ക്കാണ് പുരസകാരം വിറ്റത്. ദിവി ലാബ്‌സാണ് വിജയ്‌യുടെ പക്കല്‍ നിന്ന് പുരസ്‌കാരം വാങ്ങിയത്. ബ്ലാക്ക് ലേഡി എന്ന് അറിയപ്പെടുന്ന ശില്‍പ്പം ലേലം ചെയ്ത് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് വിജയ് ദേവാരക്കൊണ്ടയുടെ തീരുമാനം.

തുടക്കത്തില്‍ 5 ലക്ഷം രൂപയ്ക്കാണ് വിജയ് പുരസ്‌കാരം വില്‍ക്കാന്‍ ഒരുങ്ങിയത്. കാരണം വിജയ് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം 5 ലക്ഷമാണ്. എന്നാല്‍ പുരസ്‌കാരം വാങ്ങാന്‍ ഒന്നിലധികം ആളുകള്‍ രംഗത്ത് വന്നതോടെ 25 ലക്ഷം രൂപയായി ഉയര്‍ത്തി. എന്നല്‍ ദിവി ലാബ്‌സ് പുരസ്‌കാരം വാങ്ങാതെ തന്നെ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പക്ഷേ വിജയ് അത് സമ്മതിച്ചില്ല. തുടര്‍ന്ന് നടന്റെ നിര്‍ബന്ധപ്രകാരം ദിവി ലാബ്‌സ് പുരസ്‌കാരം സൂക്ഷിക്കാമെന്ന് ഏല്‍ക്കുകയായിരുന്നു.

Top