‘വേള്‍ഡ് ഫേമസ് ലവര്‍’ ആയി വിജയ് ദേവരകൊണ്ട; ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വേള്‍ഡ് ഫേമസ് ലവര്‍. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടു. തിരക്കഥയും സംവിധാനവും ചെയ്യുന്നത് ക്രാന്തി മാധവാണ്.

റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന്‍ ട്രീസ, ഇസബെല്ല ലെയിറ്റെ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

ചിത്രം നിര്‍മ്മിക്കുന്നത് കെ എസ് രാമറാവു പ്രസന്റേഷന്റെ ബാനറില്‍ കെഎ വല്ലഭയാണ്. ഗോപി സുന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്. ഫ്രബ്രുവരി 14നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Top