വിജയ് ദേവരകൊണ്ട ചിത്രം നോട്ട ജുക്‌ബോക്‌സ് പുറത്തിറങ്ങി

ര്‍ജുന്‍ റെഡ്ഡി ഫെയിം വിജയ് ദേവരകൊണ്ട രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുന്ന ചിത്രം നോട്ടയുടെ ജുക്‌ബോക്‌സ് പുറത്തിറങ്ങി. ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സാം സിഎസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

ചിത്രം തമിഴിലും തെലുങ്കിലുമായാണ് റിലീസ് ചെയ്യുന്നത്. ആനന്ദ് ശങ്കറാണ് സംവിധാനം. സത്യരാജ്, നാസന്‍, എംഎസ് ഭാസ്‌കര്‍, മെഹ്‌റിന്‍ പിര്‍സാദ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കും. ജ്ഞാനവേല്‍ രാജയുടെ ഗ്രീന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം, വിജയ് ദേവരകൊണ്ടയുടെ ഗീതാഗോവിന്ദം തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രമെന്ന പ്രത്യേകതയും ഗീതാഗോവിന്ദത്തിനുണ്ട്. ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.

Top