കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ താരമായി വിജയ്; പുതിയ ചിത്രത്തിന് വാങ്ങുന്നത് വൻ തുക

മിഴിലും മലയാളത്തിലും ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിജയ്. വാരിസാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ വിജയ് ചിത്രം. 310 കോടിയാണ് ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ .

വാരിസിന്റെ വിജയത്തോടെ നടന്റെ താരമൂല്യം വർധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ വിജയ് തന്റെ പ്രതിഫലം വർധിപ്പിച്ചിരിക്കുകയാണത്രേ. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 200 കോടി രൂപയാണ് നടന്റെ പുതിയ പ്രതിഫലം. പുറത്ത് പ്രചരിക്കുന്ന വാർത്ത ശരിയാണെങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ താരം വിജയ് ആയിരിക്കും. പ്രഭാസ്, ജൂനിയർ എൻ.ടി.ആർ, രാം ചരൺ, യാഷ് തുടങ്ങിയ തെന്നിന്ത്യൻ താരങ്ങൾ പോലും തങ്ങളുടെ സിനിമകൾക്ക് ഇത്രയും പ്രതിഫലം വാങ്ങിയിട്ടില്ല.

ലോകേഷ് കനകരാജിന്റെ ലിയോ വെങ്കിട് പ്രഭു ചിത്രം ദളപതി 68 ആണ് അണിയറയിൽ ഒരുങ്ങുന്ന വിജയ് ചിത്രം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കത്തിരിക്കുന്ന ചിത്രങ്ങളാണിവ. ലോകേഷിന്റെ ലിയോക്ക് ശേഷമാകും വിജയ് വെങ്കിട് പ്രഭു ചിത്രത്തി ജോയിൻ ചെയ്യുക. 2023 ഒക്ടോബർ 19-നാണ് ലിയോ പ്രദർശനത്തിനെത്തുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാറാണ് ‘ലിയോ’ നിർമിക്കുന്നത്. കമൽ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന്റെ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോക്കുണ്ട്. വിജയ്ക്കൊപ്പം ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Top