വിജയ് ബാബു – ജയസൂര്യ ചിത്രം ‘തൃശൂര്‍ പൂരം’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ട് 2വിന് ശേഷം വിജയ് ബാബുവും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് തൃശൂര്‍ പൂരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് ജനസാഗരങ്ങളെ സാക്ഷിയാക്കി വടക്കുംനാഥന്റെ മണ്ണിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നത്.

രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്നു ചിത്രം നിര്‍മിക്കുന്നത് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഗീതസംവിധായകനായ രതീഷ് വേഗയാണ്. രതീഷ് തന്നെയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നതും. പ്രകാശ് വേലായുധനാണ് ഛായാഗ്രഹണം. ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിന് എത്തും.

പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളമാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം.

Top