വിജയ് ബാബു ദുബായിൽ, കീഴടങ്ങുമെന്ന് പ്രതീക്ഷ’; കീഴടങ്ങാതെ മറ്റു വഴികളില്ലെന്ന് കമ്മീഷണർ

കൊച്ചി: ബലാത്സംഗം കേസിൽ നടൻ വിജയ് ബാബു ദുബൈയിലേക്ക് കടന്നത് ബംഗളൂരു വഴിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി എന്നറിഞ്ഞതോടെ, കഴിഞ്ഞ ഞായറാഴ്ചയാണ് വിജയ് ബാബു ദുബൈയിലേക്ക് കടന്നുകളഞ്ഞത്. കീഴടങ്ങാതെ നടന് മറ്റു വഴികളില്ലെന്നും നടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് ഓരോ നിമിഷവും തെളിയുന്നതെന്നും നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ നടന് എതിരെ തെളിവായി സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ആഡംബര ഹോട്ടലിൽ പരാതിക്കാരിക്ക് ഒപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. 5 ഇടങ്ങളിൽ പീഡനം നടന്നതായാണ് പൊലീസ് പറയുന്നത്. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന് തെളിവ് ലഭിച്ചതായി പൊലീസ് വ്യക്തമാക്കുന്നു. അതിനിടെ, വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിക്കും.

 

Top