‘കേസിൽ നിന്ന് പിന്മാറാൻ വിജയ് ബാബു ഒരു കോടി വാഗ്ദാനം ചെയ്തു’;- അതിജീവിത

കൊച്ചി: കേസിൽ നിന്ന് പിന്മാറാൻ വിജയ് ബാബു ദുബായിൽ വെച്ച് തനിക്ക് സുഹൃത്ത് മുഖാന്തരം തനിക്ക് ഒരു കോടി വാഗ്ദാനം ചെയ്‌തെന്ന് അതിജീവത മാതൃഭൂമിക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു. പരാതിയ്ക്ക് ശേഷം ആദ്യമായി നൽകിയ അഭിമുഖമാണിത് .

തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച , സമൂഹത്തിൽ വളരെ പേരും പ്രശസ്തിയും ഉള്ള ഒരാൾക്കെതിരെ പരാതികൊടുക്കാൻ ധൈര്യപൂർവം മുന്നോട്ട് വന്ന അതിജീവതയെ ഇത്തരം ചൂഷണങ്ങൾ അനുഭവിക്കുന്ന ഓരോരുത്തരും മാതൃകയാക്കേണ്ടതാണ്.

‘വിജയ് ബാബുവിൽ നിന്ന് നേരിട്ട ഭീഷണിയെപ്പോലും തള്ളിക്കളഞ്ഞാണ് അവർ ഇത്തരം ഒരു തീരുമാനം എടുത്തത്. വിജയ് ബാബു ലൈവിൽ പറഞ്ഞതുപോലെ താൻ അയാളെ ബ്ലാക്‌മെയ്ൽ ചെയ്തിട്ടില്ല . അയാളുടെ സിനിമയിൽ അഭിനയിച്ചതിന് ആകെ 20,000 രൂപയാണ് പ്രതിഫലമായി തന്നത് അതല്ലാതെ ഞങ്ങൾ തമ്മിൽ ഒരു തരത്തിലുമുള്ള പണത്തിന്റെ ഇടപാടുകൾ നടന്നിട്ടില്ല ‘ അതിജീവത പറയുന്നു .

ഒരു വനിതാ കോൺസ്ട്രബിളും ഡോക്ടറുമൊഴികെ മറ്റ് എല്ലാ ഉദ്യോഗസ്ഥരും തന്നോട് മാന്യമായ രീതിയിലാണ് പെരുമാറിയതെന്നും നടി കൂട്ടിച്ചേർത്തു.

കടപ്പാട് – മാതൃഭൂമി ഓൺലൈൻ

Top