പട്ടികള്‍ കഥാപാത്രങ്ങളാകുന്നു; വിജയ് ബാബുവിന്റെ പുതിയ ചിത്രമൊരുങ്ങുന്നു

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവിന്റെ പുതിയ ചിത്രമെത്തുന്നു. വാലാട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പട്ടികളാണ് കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വിജയ് ബാബു പങ്കുവെച്ചിട്ടുണ്ട്.

ദേവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ റെട്രീവര്‍, കോക്കര്‍ സ്പാനിയല്‍, റോഡ്വില്ലര്‍, ഇന്ത്യന്‍ തെരുവു നായ എന്നിവര്‍ ടോമി, അമലു, ബ്രൂണോ, കരിദാസ് എന്നീ കഥാപാത്രങ്ങളായാണ് എത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ പട്ടികളെയെല്ലാം ചിത്രത്തിനായി പരിശീലിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.

വിഎഫ്എക്‌സിന്റെ സഹായമില്ലാതെ പട്ടികളെ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാകും വാലാട്ടി. വിഷ്ണു പണിക്കര്‍ ക്യാമറയും അയൂബ് ഖാന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. വരുണ്‍ സുനിലാണ് സംഗീതം.

Top