വിജയ്ബാബുവും പാര്‍വതി നായരും ഒന്നിക്കുന്ന ഓവര്‍ടേക്ക് നവംബര്‍ 3ന് തിയറ്ററുകളിലേക്ക്

വിജയ്ബാബുവിനെ നായകനാക്കി ജോണ്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഓവര്‍ടേക്ക് നവംബര്‍ 3ന് തിയറ്ററുകളിലെത്തുന്നു.

ചിത്രത്തില്‍ വിജയ് ബാബുവിന്റെ നായികയായി എത്തുന്നത് പാര്‍വതി നായരാണ്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അനില്‍ കുഞ്ഞപ്പനാണ്.

സംഭാഷണം ദിനേശ് നീലകണ്ഠന്‍.

ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ഓവര്‍ടേക്കിന്റെ ട്രെയ്‌ലര്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.

Top