ഓവര്‍ടേക്കില്‍ വിജയ് ബാബുവും പാര്‍വ്വതി നായരും ഒന്നിക്കുന്നു

ജെ.ജോണ്‍ സംവിധാനം ചെയ്യുന്ന ഓവര്‍ടേക്കില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവും പാര്‍വതി നായരും പ്രധാന വേഷത്തില്‍ എത്തുന്നു.

അനില്‍ കുഞ്ഞപ്പന്‍ തിരക്കഥ എഴുതുന്ന ചിത്രം ജോണ്‍ ജെ.സിനിമാസിന്റെ ബാനറില്‍ ജെ.പി.ജോസഫാണ് നിര്‍മിക്കുന്നത്.

ബേബി ലയാ ജോണ്‍, കൃഷ്ണ, നെല്‍സണ്‍, നിയാസ്, കോട്ടയം പ്രദീപ്, നിയാസ് ഹക്കര്‍, അഞ്ജലി അനീഷ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് റോണി റാഫേല്‍ ഈണം നല്‍കുന്നു.

Top