രാജ്യാന്തര പുരസ്‌കാരം സ്വന്തമാക്കി തമിഴകത്തിന്റെ സ്വന്തം ഇളയ ദളപതി

ലണ്ടന്‍: രാജ്യാന്തര പുരസ്‌കാരം സ്വന്തമാക്കി ഇളയ ദളപതി വിജയ്. തമിഴ് താരം വിജയ്‌യുടെ ഓരോ ചിത്രങ്ങള്‍ക്കും ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യത വളരെ വലുതാണ്.

ലോകം മുഴുവന്‍ ആരാധകരുള്ള താര രാജാവ് ഇപ്പോഴിതാ ഒരു രാജ്യന്തര പുരസ്‌കാരവും സ്വന്തമാക്കിയിരിക്കുകയാണ്. ലണ്ടന്‍ ആസ്ഥാനമായുള്ള ഐഎആര്‍എ അവാര്‍ഡില്‍ രാജ്യാന്തരതലത്തില്‍ ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരമാണ് വിജയ് സ്വന്തമാക്കിയത്. പുരസ്‌കാര വിതരണം ലണ്ടനില്‍ വച്ചായിരുന്നു.

പുരസ്‌കാരം വാങ്ങാന്‍ വിജയ് ലണ്ടനില്‍ പോയതിന്റെയും താരം അവാര്‍ഡ് സ്വീകരിക്കുന്നതിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ഈ പുരസ്‌കാരം ലഭിച്ചതിയൂടെ തെന്നിന്ത്യ മാത്രമല്ല ലോകം മുഴുവന്‍ വിജയ് പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ടെന്നും ഒട്ടേറെ ആരാധകര്‍ ഉണ്ടെന്നും ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്

പ്രമുഖ തമിഴ് സംവിധായകന്‍ ആറ്റ്‌ലീ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അടുതത്തതായ് വിജയ് അഭിനയിക്കുക. താരത്തിന്റെ മുന്‍ റിലീസായ സര്‍ക്കാര്‍ തെന്നിന്ത്യ മുഴുവന്‍ വന്‍ വിജയമാണ് കൊയ്തത്.

Top