‘ദളപതി 63’; തെറിക്കും മെര്‍സലിനും ശേഷം അറ്റ്‌ലിയും വിജയിയും വീണ്ടും ഒന്നിക്കുന്നു

വിജയ്- അറ്റ്‌ലി കൂട്ടുകെട്ടിലൊരുങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളാണ് തെറിയും മെര്‍സലും. സര്‍ക്കാരിനു ശേഷം വിജയിയും അറ്റ്‌ലിയും വീണ്ടും ഒന്നിക്കുകയാണ്. ‘ദളപതി 63’ എന്നാണ് ചിത്രത്തിന്റെ പേര്. നല്ല ഒരു കഥാതന്തു തയ്യാറായിട്ടുണ്ടെന്നും സ്‌ക്രിപ്റ്റ് വര്‍ക്ക് ഉടന്‍ തുടങ്ങുമെന്നും അറ്റ്‌ലി അറിയിച്ചിരുന്നു.

എ.ജി.എസ് എന്റെര്‍ടെയ്ന്‍മെന്റാകും ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ് താരം കൈറ അധ്വാനിയാണ് നായികയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മെര്‍സലിന്റെ
ടെക്‌നിക്കല്‍ ടീം തന്നെയായിരിക്കും ‘ദളപതി 63’നും പ്രവര്‍ത്തിക്കുക. എ ആര്‍ റഹ്മാന്‍ തന്നെയായിരിക്കും സംഗീതം നിര്‍വഹിക്കുന്നത്.

അതേസമയം, സര്‍ക്കാരിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. എ ആര്‍ മുരുകദോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനരംഗങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ലാസ് വെഗാസിലായിരുന്നു ഗാനം ചിത്രീകരിച്ചത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് സര്‍ക്കാര്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും. ദീപാവലി റിലീസായി സര്‍ക്കാര്‍ തിയേറ്ററുകളിലെത്തും.

Top