മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് വിജയ്; വീട്ടില്‍ തൈ നടുന്ന ചിത്രങ്ങള്‍ വൈറല്‍

ഗ്രീന്‍ ഉന്ത്യ ചലഞ്ച് ഏറ്റെടുത്ത് ഇളയദളപതി വിജയ്. ചെന്നൈയിലെ വീട്ടില്‍ പുതിയ തൈ നട്ടാണ് വിജയ് ചലഞ്ച് സ്വീകരിച്ചത്. അതിന്റെ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. തെലുഗു സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവാണ് വിജയ്‌യെ ചലഞ്ചിന് നോമിനേറ്റ് ചെയ്തത്. മഹേഷ് ബാബുവിന് നന്ദിയും വിജയ് അറിയിച്ചിട്ടുണ്ട്.

വീടുകളിലോ പൊതു സ്ഥലങ്ങളിലോ തൈകള്‍ വെച്ചു പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗ്രീന്‍ ഇന്ത്യ ചലഞ്ച് രംഗത്തെത്തിയിരിക്കുന്നത്. മഹേഷ് ബാബുവിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം വീട്ടില്‍ വൃക്ഷ തൈ വെച്ചു പിടിപ്പിക്കുകയും വിജയ്‌യെ ചലഞ്ചിന് നോമിനേറ്റ് ചെയ്യുകയുമായിരുന്നു.

Top