വിജയും എആര്‍ റഹ്മാനും ഒന്നിക്കുന്ന ‘സര്‍ക്കാര്‍’; മേക്കിംഗ് വിഡിയോ കാണാം

ആര്‍ മുരുകദോസും വിജയ്‌യും ഒന്നിക്കുന്ന ചിത്രം സര്‍ക്കാര്‍ 200 കോടി ക്ലബിലെത്തി മുന്നേറ്റം തുടരുകയാണ്. തമിഴ്‌നാട്ടില്‍ നിന്നു മാത്രമായി 100 കോടിയിലേറേ കളക്ഷന്‍ ആദ്യ ആഴ്ചയില്‍ ചിത്രം നേടി. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും മികച്ച പ്രകടനം നേടുന്നുണ്ട്.

ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

പാലാ കുറുപ്പയ്യ, രാധാ രവി, ലിവിങ്സ്റ്റണ്‍, യോഗി ബാബു, പ്രേം എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്. ഗിരീഷ് ഗംഗാധരന്‍ സിനിമാറ്റോഗ്രാഫര്‍.

Top