വിജയ് ആന്റണി നായകനായ കാലി ഉടന്‍ തീയേറ്ററുകളിലെത്തും

vijay

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണി നായകനായ കാലി ഉടന്‍ തീയേറ്ററുകളിലെത്തും.മെയ് 18 നാണ് ചിത്രത്തിന്റെ റീലിസ്. ഇതിന് മുന്‍പ് മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. സിനിമ സമരം കാരണം ചിത്രത്തിന്റെ റീലീസ് വൈകിയതിന് കാരണമായി.

ത്രില്ലറായ ‘കാലി’ സംവിധാനം ചെയ്യുന്നത് കിര്‍ത്തിഗ ഉദയനിധിയാണ്. വണക്കം ചെന്നൈക്ക് ശേഷമുള്ള രണ്ടാമത്തെ സിനിമയാണ്.വിജയ് ആന്റണി ഫിലിം കോര്‍പറേഷന്റെ കീഴിലുള്ള ഫാത്തിമ ആന്റണി നിര്‍മിക്കുന്ന ചിത്രത്തില്‍ വിജയ് ആന്റണി, അജ്ഞലി,സുനൈന, ശില്‍പ, അമൃത എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

അഭിനേതാക്കള്‍ ജയപ്രകാശ്, യോഗി ബാബു, ആര്‍.കെ. സുരേഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിജയ് ആന്റണി വീണ്ടും സംഗീത സംവിധാനം കൈകാര്യം ചെയ്തിട്ടുണ്ട്.

മുത്തൂര്‍ കൂടം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടി.വി ശിവ സംവിധാനം നിര്‍വ്വഹിക്കുന്ന അമ്മ ക്രിയേഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ നവീന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് ആന്റണിയാണ്. ഈ വര്‍ഷം അവസാനത്തോടെ സിനിമ തുടങ്ങാന്‍ സാധ്യതയുണ്ട്.

Top