വിജയ് സിനിമയുടെ പേര് 21ന് അറിയാം, ഫസ്റ്റ് ലുക്ക് പോസ്റ്ററും അന്ന് പുറത്തുവിടും

vijay

ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഇളയ ദളപതി വിജയും കീര്‍ത്തി സുരേഷും വീണ്ടും ഒന്നിക്കുന്നു. ഭൈരവ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വിജയ്‌യുടെ 62ാം ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും ഈ മാസം 21ന് പുറത്തുവിടുമെന്ന് സംവിധായകന്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി.

വന്‍ താര നിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. സണ്‍ പിക്‌ചേഴ്‌സ് ഒരുക്കുന്ന പേരിടാത്ത ചിത്രം രാഷ്ട്രീയ പശ്ചാത്തലമുള്ളതായിരിക്കുമെന്നും സംവിധായകന്‍ അറിയിച്ചു.

ദീപാവലി റിലീസായി ചിത്രമെത്തുമെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ സൂര്യയുടെ എന്‍ ജി കെയോടായിരിക്കും വിജയുടെ ചിത്രത്തിന് മത്സരിക്കേണ്ടി വരിക.

Top