വീട്ടിൽ റോൾസ് റോയ്‌സ് മുതൽ എല്ലാ വാഹനങ്ങളുമുണ്ടെന്ന് ഥാർ ലേലത്തിൽ എടുത്ത വിഘ്‌നേഷിന്റെ അച്ഛൻ

റെ വിവാദങ്ങൾക്ക് ശേഷം ഗുരുവായൂർ ഥാർ ലേലം പൂർത്തിയായി. അങ്ങാടിപ്പുറം സ്വദേശിയും ദുബായ് വ്യവസായിയും ഗ്ലോബൽ സ്മാർട്ട് ബിസിനസ് ഗ്രൂപ്പ് ഡയറക്ടറുമായ വിഘ്‌നേഷ് വിജയനാണ് ഥാർ സ്വന്തമാക്കിയത്.

വിഘ്‌നേഷ് ഒരു വാഹനപ്രേമികൂടിയാണ്. നാട്ടിൽ ബെൻസ്, ബിഎംഡബ്ല്യു, സിയാസ്, ഇന്നോവ, സ്വിഫ്റ്റ് എന്നീ വാഹനങ്ങളും, ദുബായിൽ റോൾസ് റോയ്‌സ് മുതലുള്ള വാഹനങ്ങളുമുണ്ട്. ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കുക എന്നത് വലിയ ആഗ്രഹമായിരുന്നുവെന്ന് കാർ ലേലത്തിനെത്തിയ വിഘ്‌നേഷിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.

ഗുരുവായൂരിൽ വഴിപാടായി നൽകിയ ഥാർ 43 ലക്ഷം രൂപയ്ക്കാണ് പുനർലേലത്തിലൂടെ വിഘ്‌നേഷ് സ്വന്തമാക്കിയത്. ബഹ്‌റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമൽ മുഹമ്മദ് അലിയാണ് ആദ്യ ലേലത്തിൽ ഥാർ സ്വന്തമാക്കിയിരുന്നത് . 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമൽ സ്വന്തമാക്കിയിരുന്നത്. വാഹനത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപവരെ നൽകാൻ തയ്യാറായിരുന്നുവെന്ന അമൽ മുഹമ്മദലിയുടെ പ്രതിനിധി പറഞ്ഞതോടെ,ലേലം ഉറപ്പിച്ചത് താൽക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നുമായി ദേവസ്വം ചെയർമാന്റെ നിലപാട്. എന്നാൽ ലേലത്തിനെതിരെ ഹിന്ദു സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതോടെ ഥാർ ലേലം നിയമപോരാട്ടത്തിലെത്തുകയും ലേലം റദ്ദാക്കുകയും ഇരുകൂട്ടരേയും കേട്ട ശേഷം വീണ്ടും ലേലം ചെയ്യാനുള്ള തീരുമാനം ഭരണ സമിതിയെടുക്കുകയുമായിരുന്നു.

Top