ശരണം വിളിച്ച് വിഘ്നേശ് ശിവന്‍; മകരജ്യോതിയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ശബരിമലയിലേക്ക്

ണ്ഡലകാലത്ത് മകരജ്യോതിയ്ക്ക് സാക്ഷ്യം വഹിക്കാന്‍ വിഘ്നേശ് ശിവനും. മകരജ്യോതിയ്ക്ക് സാക്ഷ്യം വഹിക്കാന്‍ മാലയിട്ട് ശബരിമല കയാറാന്‍ പോവുകയാണെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സംവിധായകന്‍ അറിയിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മാലയിട്ടു നില്‍ക്കുന്ന ചിത്രവും വിഘ്നേശ് പങ്കുവെച്ചു. കുംഭകോണത്തെ ആദി കുംഭേശ്വര്‍ അമ്പലത്തില്‍ നിന്നാണ് കറുപ്പും മാലയുമിട്ടു നില്‍ക്കുന്ന ചിത്രമാണ് വിഘ്നേശ് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് 6.45നാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതിദര്‍ശനം. ദര്‍ശനത്തിനായി പോലീസും ദേവസ്വം ബോര്‍ഡും ശക്തമായ സുരക്ഷാസജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്.

Top