വിഘ്‍നേശ് ശിവന്റെ സംവിധാനത്തില്‍ അജിത്ത്, ചിത്രം തുടങ്ങാൻ വൈകും

‘തുനിവ്’ പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ്. എച്ച് വിനോദാണ് അജിത്തിന്റെ ചിത്രം സംവിധാനം ചെയ്‍തത്. എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ‘തുനിവ്’ കുതിപ്പ് തുടരുമ്പോള്‍ മറ്റൊരു ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് അജിത്തിന്റേതായി പുറത്തുവരുന്നത്.

ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായിരിക്കും അജിത്തിനെ നായകനാക്കി വിഘ്‍നേശ് ശിവൻ ഒരുക്കുക. ‘എകെ 62’ എന്ന വിളിപ്പേരുള്ള ചിത്രം ജനുവരിയില്‍ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. യുറോപ്പില്‍ അവധിയാഘോഷിക്കുന്ന അജിത്ത് തിരിച്ചെത്തിയ ശേഷം ‘എകെ 62’ ആരംഭിക്കും എന്നാണ് വിവരം. ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിലും ഹൈദരാബാദിലുമായിട്ടായിരിക്കും ചിത്രം ചിത്രീകരിക്കുക.

അജിത്ത് നായകനായി ഒട്ടേറെ പുതിയ ചിത്രങ്ങളാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നാണ് ഒരു റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ‘കുരുതി ആട്ട’ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. ‘തോട്ടക്കള്‍’ ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ ‘കുരുതി ആട്ടം’ ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Top