ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം, വനിതാ ഗുസ്തിയില്‍ ചരിത്രമെഴുതി വിനേഷ് ഫോഗട്ട്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് കായിക മാമാങ്കത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ തിളക്കം. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടാണ് സ്വര്‍ണം നേടിയത്.

ഇതേടെ, ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാ താരമെന്ന പദവിയും ഫോഗട്ട് സ്വന്തമാക്കി. ഫൈനലില്‍ ജപ്പാന്റെ യുകി ഇറിയെ 6-2 എന്ന സ്‌കോറിനാണ് വിനേഷ് ഫോഗട്ട് പരാജയപ്പെടുത്തിയത്.

ഇന്നലെ പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടി ബജ്റംഗ് പുനിയ ഇന്ത്യന്‍ സ്വര്‍ണവേട്ടയ്ക്ക് തുടക്കം കുറിച്ചിരുന്നു.

Top