സ്വർണ്ണക്കടത്ത്; വിജിലൻസ് പിടിച്ചെടുത്ത സരിത്തിന്റെ ഫോൺ ഫോറൻസിക് പരിശോധനക്ക്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഒ​ന്നാം പ്ര​തി പി.എസ് സരിത്തിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും. ഇതിനായി പാലക്കാട് നിന്ന് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരത്ത് എത്തിക്കും. ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഫോണിൽ നിന്ന് ലഭിക്കുമെന്നാണ് വിജിലൻസിൻറെ നിഗമനം.

അതേസമയം, സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ സം​ശ​യ​നി​ഴ​ലി​ലാ​ക്കി​യ സ്വ​പ്​​ന സു​രേ​ഷി​നും പി.​സി.​ ജോ​ർ​ജി​നു​മെ​തി​രെ രജിസ്റ്റർ ചെയ്ത കേ​സ് പുതിയ സംഘം അന്വേഷിക്കുമെന്നാണ് വിവരം. അ​ന്വേ​ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന്​ ഡി.​ജി.​പി അ​റി​യി​ച്ചിട്ടുണ്ട്. സ്വ​പ്​​ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്​ പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ മു​ൻ ​മ​ന്ത്രി കെ.​ടി. ജ​ലീ​ലാണ് പ​രാ​തി ന​ൽ​കി​യത്.

സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ലെ ര​ണ്ടാം പ്ര​തി സ്വ​പ്ന സു​രേ​ഷി​ൻറെ പാ​ല​ക്കാ​ട്ടെ ഫ്ലാ​റ്റി​ൽ ​നി​ന്ന് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സ​രി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾക്കു​മെ​തി​രെ സ്വപ്ന മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ച്ച​തി​ന്​ തൊ​ട്ടു​പി​ന്നാ​ലെ ഫ്ലാ​റ്റി​ൽ നി​ന്ന് സ​രി​ത്തി​നെ നാ​ലം​ഗ സം​ഘം വാഹനത്തിൽ കൊണ്ടു പോയത്. ഇതേതുടർന്ന് സ​രി​ത്തി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന്​ സ്വ​പ്ന സു​രേ​ഷ് ആ​രോ​പി​ച്ചു. ഇ​തോ​ടെ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ്ലാ​റ്റി​ലെ​ത്തി​യ പൊ​ലീ​സ് സം​ഘം സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. പി​ന്നാ​ലെ ലൈ​ഫ് മി​ഷ​ൻ കേ​സി​ൽ വി​ജി​ല​ൻസ്​ സ​രി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

Top