ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി ലഭിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ ഡിസംബര്‍ 28ന് ഒരു ദിവസം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയത്.

അടുത്ത തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും ചോദ്യം ചെയ്യുവാനാണ് അനുമതി. ഓരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം അനുവദിക്കണം. കൊവിഡ് മാനദണ്ഡം അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യലെന്നും കോടതി നിര്‍ദ്ദേശിച്ചു.

Top