ടി.ഒ സൂരജിനെ ഇന്ന് വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ സൂരജിനെ ഇന്ന് വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് ചോദ്യം ചെയ്യുന്നത്.

മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ മാധ്യമങ്ങളോടും കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും വെളുപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തിലാണ് ടി.ഒ സൂരജിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നത്.

ഇക്കാര്യം ആവശ്യപ്പെട്ട് അന്വോഷണ ഉദ്യോഗസ്ഥന്‍ മുവാറ്റുപുഴ വിലിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ അനുവദിച്ച കോടതി ഇന്ന് രാവിലെ 10 മുതല്‍ ഒരു മണി വരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥന് അനുമതി നല്‍കിയത്.

പാലം നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞായിരുന്നുവെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ടി.ഒ സൂരജ് പറഞ്ഞിരുന്നു.

ടി ഒ സുരജ് അടക്കമുള്ള നാല് പ്രതികളാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. നേരത്തെ നാല് ദിവസത്തെ കസ്റ്റഡിയില്‍ പ്രതികളെ ചോദ്യം ചെയ്തിരുന്നു.

Top