പൊലീസിലെ അഴിമതിക്കാര്‍ ജാഗ്രത ! നിരീക്ഷണ കണ്ണുകള്‍ തുറന്നു . . .

തിരുവനന്തപുരം : പൊലീസിലെ അഴിമതിക്കാരെ നിരീക്ഷിക്കാന്‍ വിജിലന്‍സ് – ഇന്റലിജന്‍സ് സംയുക്ത ദൗത്യ സംഘം രൂപം കൊള്ളുന്നു. ഡി ജി പി ലോക് നാഥ് ബെഹ്‌റ മേല്‍നോട്ടത്തിലാകും ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ദൗത്യസംഘത്തിന് പൊലീസ് സേന രൂപം നല്‍കുന്നത്. തിരുവനന്തപുരം റൂറല്‍ വിഭാഗത്തിലെ ഒരു ഉന്നത പോലിസ് ഉദ്യോ സ്ഥന്‍ ഡി വൈ എസ് പി മാര്‍ ഉള്‍പ്പടെയുള്ളവര്‍ മാസപ്പടിയായി 10 ലക്ഷം രൂപ പിരിച്ചെടുക്കണമെന്ന നിര്‍ദേശിച്ചിരുന്നതായാണ് പൊലീസ് സേനക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നത്.

സ്‌പെഷ്യല്‍ ബ്രാഞ്ച ഇത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പോലിസ് സര്‍ക്കാരിന് കൈമാറിയിരുന്നു. റൂറല്‍ ഓഫിസുകള്‍ കേന്ദ്രികരിച്ച് വന്‍ അഴിമതി നടക്കുന്നുണ്ടെന്നായിരുന്നു ആരോപണം. റൂറലില്‍ തസ്തിക തരപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ലക്ഷങ്ങളാണ് കൈപ്പറ്റുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് നെയ്യാറ്റിന്‍കര സംഭവം ഉള്‍പ്പെടുന പൊലിസ് പ്രതികളായ കേസ് വര്‍ദ്ധിക്കുന്ന സാഹചര്യനില്‍ ഉദ്യോഗ സ്ഥരുടെ സ്വത്ത് വിവര കണക്കെടുപ്പ് ആരംഭിച്ചത്.

സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളില്‍ എസ്.എം. എസ്. മറുപടി നല്‍കാനും സംവിധാനം ഒരുക്കും. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താനും നിരിക്ഷിക്കാനും സംബന്ധിച്ച പുതിയ ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി നേരിട്ടാണ് തയ്യാറാക്കിയത്. അഴിമതി തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം റൂറല്‍ എസ്പി ഓഫിസ് ഡി ഐ ജി തലതില്‍ ഉയര്‍ത്താനും നീക്കമുണ്ട്. നിലവില്‍ റൂറല്‍ പോലീസ് മേധാവിയുടേത് കേഡര്‍ തസ്തികയാണെന്ന നീക്കം മറികടന്നാല്‍ മാത്രമേ പദവി ഉയര്‍ത്തല്‍ സാധ്യമാകുക

Top