ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാനൊരുങ്ങി വിജിലന്‍സ്

തിരുവനന്തപുരം:  വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ.പി.ജയരാജന്റെ രാജിക്ക് ഇടയാക്കിയ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാനൊരുങ്ങി വിജിലന്‍സ്.

കേസ് തുടരാനാവില്ലെന്ന് കാണിച്ച്‌ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് സമര്‍പ്പിച്ചേക്കും.

നിയമോപദേശകന്‍ സി.സി.അഗസ്റ്റിനും സമാന നിലപാടാണുള്ളത്.

ഇതേ തുടര്‍ന്ന്, വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും, ഹൈക്കോടതിയെയും വിജിലന്‍സ് തീരുമാനം അറിയിക്കും

Top