വിജിലന്‍സ് സംഘം വടക്കാഞ്ചേരിയില്‍; ഫ്‌ളാറ്റ് സമുച്ചയം സന്ദര്‍ശിക്കുന്നു

തൃശൂര്‍: ലൈഫ് മിഷന്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വടക്കാഞ്ചേരിയിലെ ലൈഫ് ഫ്‌ളാറ്റ് സമുച്ചയം സന്ദര്‍ശിക്കുന്നു. ക്രമക്കേടിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് സന്ദര്‍ശനം. കൂടാതെ, നഗരസഭ സെക്രട്ടറിയുടേയും ചീഫ് എന്‍ജിനീയറുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

വിജിലന്‍സ് അന്വേഷണ സംഘം വൈകാതെ ഫ്‌ളാറ്റിന്റെ ബലപരിശോധന നടത്തിയേക്കുമെന്നും വിവരമുണ്ട്. ഇതിനായി പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കുമെന്നാണ് സൂചന. പ്രദേശത്ത് നിന്നും ശേഖരിക്കേണ്ട വിവരങ്ങളും വിജിലന്‍സ് അന്വേഷണ സംഘം തേടുന്നുണ്ട്.

Top