ഇബ്രാഹിംകുഞ്ഞിനെ തേടി വിജിലന്‍സ് സംഘം ആശുപത്രിയില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് വീട്ടിലെ പരിശോധനയ്ക്കു ശേഷം വിജിലന്‍സിന്റെ ഒരു സംഘം ഇബ്രാഹിംകുഞ്ഞിനെ കണ്ടെത്താനായി ആശുപ്രതിയിലെത്തി. ഇവര്‍ ഡോക്ടര്‍മാരുമായി സംസാരിക്കുകയാണ്. ഇബ്രാഹികുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുമെന്നാണു സൂചന.

ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ ലക്ഷ്യമിട്ടാണ് വിജിലന്‍സ് സംഘം വീട്ടിലെത്തിയതെന്നാണ് സൂചന. തിരുവനന്തപുരത്തു നിന്നുള്ള വിജിലന്‍സ് സംഘമാണ് ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്. പരിശോധനയ്ക്കു ശേഷം ഒരു സംഘം വീട്ടില്‍ നിന്നു മടങ്ങി.

ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് ഭാര്യ വിജിലന്‍സിനെ അറിയിച്ചത്. ഇബ്രാഹിം കുഞ്ഞ് ഇന്നലെ രാത്രി മുതല്‍ കൊച്ചിയിലെ ആശുപത്രിയിലാണ്. വനിതാ പൊലീസ് സംഘവും വീട്ടിലെത്തിയിരുന്നു.

Top