കെ.എം ഷാജിക്കെതിരായ കേസ്; മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റിന്റെ മൊഴിയെടുക്കുന്നു

കണ്ണൂര്‍: അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരായ കേസില്‍ വിജിലന്‍സ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദിന്റെ മൊഴിയെടുക്കുന്നു. കണ്ണൂര്‍ അഞ്ചുതെങ്ങിലെ വീട്ടിലെത്തിയാണ് വിജിലന്‍സ് മൊഴിയെടുക്കുന്നത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം കോഴ വാങ്ങി എന്നാണ് കേസ്.

അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 2014ല്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. പ്ലസ്ടു കോഴ്‌സ് അനുവദിക്കാനായി കെ എം ഷാജി അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നാണ് വിജിലന്‍സ് എഫ്‌ഐആര്‍.

സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധനിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ്‌ഐആറില്‍ പറയുന്നു.

Top