മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമിയുടെ പോക്കുവരവില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്

ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എ വാങ്ങിയ ചിന്നക്കനാലിലെ ഭൂമിയുടെ പോക്കുവരവില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്. 2008 ലെ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട സ്ഥലമാണിതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഭൂമി വില്‍പ്പന നടത്തരുതെന്ന് 2020ല്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നതാണ്. ഭൂമി പോക്ക് വരവ് സമയത്ത് വില്ലേജ് ഓഫീസര്‍ ഇത് അടയാളപ്പെടുത്തിയില്ലെന്നും വിജിലന്‍സ് കണ്ടെത്തി.

ക്രമക്കേട് നടത്തിയത് മാത്യുക്കുഴല്‍നാടന്‍ ആണെന്നതിന് തെളിവില്ല. 2008 മിച്ചഭൂമി കേസില്‍ ഉള്‍പ്പെടുമ്പോള്‍ അത് മറ്റൊരാളുടെ ഭൂമിയായിരുന്നു. മാത്യു കുഴല്‍നാടന്റെ കൈവശമുള്ള ഭൂമിയിലെ 50 സെന്റ് ആധാരത്തില്‍ ഉള്ളതില്‍ അധിക ഭൂമിയാണെന്നും വിജിലന്‍സ് കണ്ടെത്തി. ഇത് തിരികെ പിടിക്കാന്‍ റവന്യൂ വകുപ്പിന് ശുപാര്‍ശ ചെയ്യും. അത് പിന്നീട് മറ്റൊരാള്‍ക്ക് വിറ്റ ശേഷമാണ് കുഴല്‍നാടിന്റെ കൈകളില്‍ എത്തിയത്. മിച്ചഭൂമിയാണെന്ന് അറിഞ്ഞു കൊണ്ടാണ് കുഴല്‍നാടന്‍ വാങ്ങി എന്നതിന് തെളിവില്ലെന്നും വിജിലന്‍സ് പറയുന്നു.

Top