ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ അടച്ചത് കള്ളപ്പണമെന്ന് ഇബ്രാഹിംകുഞ്ഞ്

കൊച്ചി: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ അടച്ചത് കള്ളപ്പണമെന്ന് സമ്മതിച്ച് വി.കെ ഇബ്രാഹിംകുഞ്ഞ്. ആദായ നികുതി വകുപ്പിനോടാണ് ഇബ്രാഹിംകുഞ്ഞിന്റെ കുറ്റസമ്മതം. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ അടച്ചത് നികുതി അടക്കാത്ത പണമെന്ന് സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നവെന്നും വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നാലര കോടിയുടെ കണക്കില്‍പെടാത്ത നിക്ഷേപമുണ്ടെന്ന് ആദായ നികുതി വകുപ്പ് 2017ല്‍ കണ്ടെത്തിയിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് മരവിച്ച ഇന്‍കം ടാക്സ് വകുപ്പിന്റെ പ്രൊഹിബിഷന്‍ ഓര്‍ഡറും കണ്ടെത്തി.

നടപടി ഒഴിവാക്കാല്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഡിപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിച്ചു. നികുതി വെട്ടിച്ചതില്‍ പിഴ ഒടുക്കിയതിന്റെയും രസീതുകള്‍ മന്ത്രിയുടെ വീട്ടീല്‍ നിന്ന് കണ്ടെത്തി. രണ്ടേകാല്‍ കോടി നികുതി കുടിശികയും പിഴയും അടച്ചതിന്റെ രേഖകളും വിജിലന്‍സിന് ലഭിച്ചു. നാലേ കാല്‍ കോടിയുടെ ഉറവിടം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top