കൈക്കൂലി ആരോപണം; എം.കെ രാഘവന്‍ എംപിക്കെതിരെ വിജിലന്‍സ് അന്വേഷണം

കോഴിക്കോട്: കൈക്കൂലി ആരോപണത്തിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധിക തുക ചിലവഴിച്ചതിലും എം.കെ രാഘവന്‍ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം. കൈക്കൂലി കേസില്‍ ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്റ്റിംഗ് ഓപ്പറേഷനില്‍ എം.കെ.രാഘവന്‍ കുടുങ്ങിയതായി ടിവി 9 ചാനല്‍ അവകാശപ്പെട്ടിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരിലാണ് ചാനല്‍ എം.കെ.രാഘവനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ചു കോടി രൂപ ഡല്‍ഹി ഓഫീസില്‍ എത്തിക്കാന്‍ എംപി ആവശ്യപ്പെടുകയായിരുന്നു. 2014 തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ 20 കോടി ചിലവഴിച്ചെന്നും ഒളിക്യാമറയില്‍ വെളിപ്പെടുത്തിയിരുന്നു.

നേരത്തെ കേസന്വേഷണത്തിന് ലോക്സഭാ സ്പീക്കറുടെ അനുമതി വേണമെന്നായിരുന്നു നിയമവകുപ്പിന്റെ നിലപാട്. എന്നാല്‍ വിജിലന്‍സ് ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പിസി ആക്ട് 17 എ അനുസരിച്ചാണ് ഇപ്പോള്‍ കേസ് രിജസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top