ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം ലഭിച്ചു. അന്വേഷണത്തില്‍ സ്പീക്കറുടെ അനുമതി മാത്രം മതിയെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. പണം കൈമാറി എന്ന് ബിജു രമേശ് പറയുന്ന സമയം ചെന്നിത്തല മന്ത്രിയായിരുന്നില്ല. ഈ സാഹര്യത്തിലാണ് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന ഉപദേശം ലഭിച്ചത്.

കേസില്‍ രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും കെ ബാബുവിനും എതിരെ അന്വേഷണ അനുമതി ആവശ്യപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ കോഴ വാങ്ങിയെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

ബിജു രമേശിന്റെ പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് സ്പീക്കറുടെയും അനുമതി തേടിയത്. എംഎല്‍എമാര്‍ക്കെതിരായ അന്വേഷണം എന്ന നിലക്കാണ് സ്പീക്കരുടെ അനുമതി തേടിയത്.

Top