സര്‍ക്കാര്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കി; രമേശ് ചെന്നിത്തല നിയമകുരുക്കിലേക്കോ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമ കുരുക്കിലേക്കോ? നെട്ടുകാല്‍തേനി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് പതിച്ച് കൊടുത്ത സംഭവത്തില്‍ രമേശ് ചെന്നിത്തലയെക്കെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടായേക്കും. ജയില്‍ വകുപ്പിന്റെ 5 ഏക്കര്‍ സ്ഥലം രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ചിന്താലയ ട്രസ്റ്റിന് കൈമാറിയ സംഭവത്തിലാണ് സര്‍ക്കാര്‍ നടപടി.ചെന്നിത്തലക്കെതിരെ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നടപടിയെന്ന് സൂചന .

നാല് വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് പോത്തന്‍കോട് ആസ്ഥാനമായ ചിന്താലയ ട്രസ്റ്റിന് സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയത്.2015 യുഡിഎഫ് മന്ത്രിസഭയുടെ കാലത്താണ് ജയില്‍ വകുപ്പിന്റെ കീഴിലുളള അഞ്ച് ഏക്കര്‍ ഭൂമി പോത്തന്‍കോട് ആസ്ഥാനമായ ചിന്താലയ ട്രസ്റ്റിന് പതിച്ച് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത് .ധനവകുപ്പ് , റവന്യു വകുപ്പ് ,നിയമ വകുപ്പ് എന്നീവയെ മറികടന്നും ജയില്‍ വകുപ്പിന്റെ ശക്തമായ എതിര്‍പ്പും അവഗണിച്ചാണ് ഭൂമി പതിച്ച് നല്‍കിയത് .സ്വകാര്യ ട്രസ്റ്റായ ചിന്താലയ കാട്ടക്കട നെട്ടകാല്‍തേനിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ തുടങ്ങാനാണ് ജയില്‍ വകുപ്പിന്റെ ഭൂമി ആവശ്യപ്പെട്ടത്.30 വര്‍ഷത്തേക്കായിരുന്നു സര്‍ക്കാര്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് പാട്ടത്തിന് വിട്ട് നല്‍കിയത് .

1961 ലാണ് നെട്ടുകാല്‍തേനിയില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായ പിടി ചാക്കോ മുന്‍കൈ എടുത്ത് തുറന്ന ജയില്‍ സ്ഥാപിച്ചത് .പ്ലാന്റേഷന്‍ കോര്‍പ്പറേന്റെ ഭൂമി കര്‍കശമായ വ്യവസ്ഥകളോടെയാണ് ജയില്‍ വകുപ്പിന് കൈമാറിയത് . മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും എതിര്‍പ്പ് ഉയര്‍ത്തിയിട്ടും ഫയല്‍ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ പരിഗണക്ക് വിട്ടു.

തുടര്‍ന്ന് 2015 ആഗസ്റ്റ് 19 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം കമ്പോള വിലയുടെ 10 ശതമാനം മാത്രം ഇടാക്കി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ തീരുമാനം റദ്ദാക്കി.ഭൂമി പതിച്ച് നല്‍കിയ തീരുമാനത്തില്‍ അഴിമതി ഉണ്ടെന്ന് പരാതി ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് ഒരുങ്ങുകയാണെന്നാണ്് സൂചന.

Top