Vigilance lets take an appropriate decision in bar bribe: Chennithala

തിരുവനന്തപുരം: മന്ത്രി കെ ബാബുവിനെതിരായ പുതിയ പരാതിയില്‍ ഉചിതമായി തീരുമാനം എടുക്കേണ്ടത് വിജിലന്‍സ് ഡയറക്ടറാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതിനുള്ള പൂര്‍ണ്ണമായ അധികാരവും സ്വാതന്ത്ര്യവും വിജിലന്‍സിനുണ്ട്. വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാറില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കും കെ ബാബുവിനും ഇരട്ട നീതിയെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് ചെന്നിത്തല പ്രതികരിച്ചു. വിജിലന്‍സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കോടതിയുടെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Top