ജേക്കബ് തോമസിനെതിരെ അഴിമതി കേസ്; എഫ്ഐആര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അഴിമതി കേസ്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന സമയം അഴിമതി നടത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നാണ് കേസ്. ജേക്കബ് തോമസിനെതിരെയുള്ള എഫ്ഐആര്‍ വിജിലന്‍സ് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ട് കോടിയാണ് അനുവദിച്ചതെന്നും എന്നാല്‍ 19 കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയതെന്നുമാണ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്.

Top