വിജിലന്‍സ് അന്വേഷണം തെളിവുകള്‍ നശിപ്പിക്കാന്‍; കെ സുരേന്ദ്രന്‍

k surendran

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതും സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതും അന്വേഷണം അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലൈഫ് മിഷന്‍ അഴിമതിയുടെ ഒരു പങ്ക് എങ്ങോട്ടേക്കാണ് പോയത് എന്നതിന് വ്യക്തമായ തെളിവാണ് ശിവശങ്കറിന് ലഭിച്ച ഫോണ്‍.

സ്വപ്നയേയും സന്ദീപിനേയുമൊക്കെ വിജിലന്‍സ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോകുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഗൗരവപരമായ ഇടപെടല്‍ നടത്തിയിട്ടില്ലെങ്കില്‍ വിജിലന്‍സിന് അവരെ കസ്റ്റഡിയില്‍ വെക്കാനുള്ള അവസരം കൊടുത്താല്‍ ഇതുവരെ പുറത്ത് വന്ന തെളിവുകളും മറ്റും അട്ടമറിക്കപ്പെടും.

മുഖ്യമന്ത്രിക്കും കൂട്ടാളികള്‍ക്കും എതിരായ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിനായിട്ടാണ് വിജിലന്‍സ് അന്വേഷണം. വിശേഷപ്പെട്ട അന്വേഷണമാണ് വിജിലന്‍സിന്റേതെന്ന് ആരും ധരിക്കേണ്ട. എന്തൊക്കെ പറയണമെന്ന് സ്വപ്നയെ പഠിപ്പിക്കാന്‍ വേണ്ടിയാണ് കസ്റ്റഡി ആവശ്യപ്പെടുന്നത്. സ്വപ്ന ഒളിവിലായിരുന്നപ്പോള്‍ പുറത്ത് വിട്ട ശബ്ദരേഖ സിപിഎം പഠിപ്പിച്ചുവിട്ടതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Top