Vigilance investigation against Daughters of K Babu

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രണ്ട് മക്കളെയും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനം. അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് നടപടി.

രണ്ടു മക്കളുടെയും വിവാഹധൂര്‍ത്താണ് പ്രധാനമായും വിജിലന്‍സ് പരിശോധിക്കുന്നത്. ഇവരുടെ വിവാഹത്തിന് 200 പവന്‍ സ്വര്‍ണം വീതമാണ് നല്‍കിയിരുന്നത്.

ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരന്‍ ജോഷിയെയും വിജിലന്‍സ് സംഘം കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. കേസില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ബാബുവിന്റെ ഭാര്യ ബാങ്ക് ലോക്കറില്‍നിന്ന് സാധനങ്ങള്‍ മാറ്റുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. എസ്ബിടി തൃപ്പൂണിത്തുറ ശാഖയിലെ ലോക്കറില്‍നിന്ന് ഗീത സാധനങ്ങള്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് വിജിലന്‍സ് കണ്ടെടുത്തത്. ജൂലൈ 27, 28, ഓഗസ്റ്റ് 10 തീയതികളിലാണ് ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ലോക്കറുകളില്‍നിന്ന് ഭാര്യ സാധനങ്ങള്‍ മാറ്റിയത്.

ബാബു അനധികൃതമായി സമ്പാദിച്ച സ്വത്ത് സഹോദരനായ ജോഷിയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്.

Top