വ്യാപക പരാതി; സംസ്ഥാനത്തെ ക്വാറികളില്‍ വിജിലന്‍സ് പരിശോധന

തിരുവനന്തപുരം: അനധികൃത ഖനനവും, ക്രമക്കേടുകളും സംബന്ധിച്ച പരാതികളെ തുടര്‍ന്ന് സംസ്ഥാനത്തെ ക്വാറികളില്‍ വ്യാപക വിജിലന്‍സ് പരിശോധന.

ക്വാറികളില്‍ ഉപയോഗിക്കേണ്ട വെടിമരുന്ന് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ക്വാറികളിലെ രേഖകളടക്കമുള്ള കാര്യങ്ങളാണ് വിജിലന്‍സ് പരിശോധിക്കുന്നത്. പരിശോധനകളുടെ ഭാഗമായി തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 15 ലോറികള്‍ പിടികൂടി.

പാസ് ഇല്ലാത്തതിനും, അമിതഭാരം കയറ്റിയതിനുമാണ് ലോറികള്‍ പിടികൂടിയത്.

Top