ഓണക്കിഴി വിവാദം; തൃക്കാക്കര നഗരസഭയില്‍ വിജിലന്‍സ് പരിശോധന

കൊച്ചി: ഓണക്കിഴി വിവാദം കത്തി നില്‍ക്കുന്നതിനിടെ തൃക്കാക്കര നഗരസഭയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നു. വിജിലന്‍സ് കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.

അനധികൃത നിയമനം, ഭക്ഷ്യക്കിറ്റ് വിതരണ ക്രമക്കേട്, തോട് വൃത്തിയാക്കല്‍ എന്നീ പരാതികളെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം. നിയമന വിവാദം, ഭക്ഷ്യക്കിറ്റ് വിതരണ ക്രമക്കേട്, തോട് വൃത്തിയാക്കല്‍ എന്നീ വിഷയങ്ങളില്‍ പ്രതിപക്ഷം വിജിലന്‍സില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം.

Top